Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Description
ഭരണതലത്തിൽ അലമ്പുണ്ടാക്കുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തുവെന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒന്നുരണ്ടു പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്തയെയാണ് ലീഡാക്കിയത്. ദേശാഭിമാനിക്ക് പ്രധാനവാർത്ത ജലവിമാനമാണ്. പറന്നുയർന്ന് കേരളം, പരീക്ഷണപറക്കൽ, ടൂറിസം വികസനത്തിന് നാഴികക്കല്ലായും എന്നൊക്കെയാണ് അലങ്കാരം. മുമ്പ് യു.ഡി.എഫ് ഗവൺമെന്റുകാലത്ത് ഇതൊക്കെ ഒരിക്കൽ അരങ്ങേറിയതും അന്ന് വാടകക്കെടുത്ത സീപ്ലെയ്‌നുകൾ വലിയ ബാധ്യതയായതും എല്ലാവരും മറന്നെന്ന് തോന്നുന്നു. വഖഫ് ഭീകരത പടരുന്നു എന്നാണ് ജന്മഭൂമി. നാടുമുഴുവൻ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉന്നയിച്ചുതുടങ്ങി എന്നാണ് വാർത്ത. അങ്ങനെ കഴിയുമോ ഇല്ലയോ എന്ന കാര്യം പത്രം കണക്കിലെടുത്തിട്ടില്ല എന്നത് മറ്റൊരുകാര്യം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ